കറൻസി പ്രശ്നം മൂലം നിങ്ങളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടക്കുന്നില്ലേ ??

Kerala Real Estate Classifieds
നവംബർ 8 രാത്രി നടന്ന ആ  പ്രഖ്യാപനം ഒട്ടേറെ മാറ്റങ്ങളാണ് രാജ്യത്ത് സൃഷ്ടിച്ചത് . കള്ളപ്പണം തടയുക എന്ന ഉദ്ദേശത്തോടെ നടത്തിയ ആ നയം ഒടുവിൽ സാധാരണക്കാരനെ പോലും തളർത്തി കളഞ്ഞു ഇന്നും അത് തുടർന്നുകൊണ്ടേയിരിക്കുന്നു .

ഈ പ്രശ്നം അതിശക്തമായി ബാധിച്ചിരിക്കുന്നത് REAL ESTATE മേഖലയെ ആണ് . പല സ്ഥലമിടപാടുകളും ഇതോടെ സ്തംഭിച്ചു .ഒട്ടേറെ REAL ESTATE സ്ഥാപനങ്ങൾ താഴിട്ടു പൂട്ടി . അവരുമായി കരാർ ഒപ്പിട്ടവർക്ക് ഒരു ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് .”ഇനി എങ്ങനെ സ്ഥലം വിൽക്കും ???? “.

എന്നാൽ DIGITAL MARKETING എന്ന ആധുനിക രീതിയിലുള്ള മാർക്കറ്റിങ് വിദ്യയിലൂടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയവർക് സമാധാനിക്കാം ഇതിലൂടെ നിങ്ങളുടെ റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ സോഷ്യൽ മീഡിയകൾ വഴി എത്തിക്കുന്നു .

Plotmall.com is one of the best Kerala real estate portal that follows DIGITAL MARKETING stategy . Here you can publish your real estate advertisements at low cost.

വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ കേരളത്തിൽ DIGITAL MARKETING ലൂടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തി ശ്രദ്ധേയമായിരിക്കുകയാണ് PLOTMALL.COM , ഇവിടെ വളരെ ചുരുങ്ങിയ ചെലവിൽ ലോകമെമ്പാടുമുള്ള മലയാളികൾക് നിങ്ങളുടെ റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ എത്തിക്കുന്നു .

If you are interested to publish your real estate advertisements through plotmall ??

Contact us  : 9446600368 / 9895490866

PLOTMALL .COM ലൂടെ വില്പന നടത്തിയ ചില പ്രോപ്പർട്ടികൾ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

Click on this link:

Sold out properties in kerala

Rent out properties in kerala

കറൻസി പ്രശ്നം കാരണം വിലയിടിവ് വന്ന പ്രോപ്പർട്ടീസ് , വീഡിയോ കാണാം

Advertisements

വരുന്നു “റിയൽ എസ്റ്റേറ്റ് ബൂം”!!… റിയൽ എസ്റ്റേറ്റ് മേഖലയിലെ പുത്തൻ വഴിത്തിരിവ്

real-estate-l

റിയൽ എസ്റ്റേറ്റ് മേഖലയിൽ രാജ്യത്ത് വൻ കുതിച്ചു ചാട്ടം വരുന്നു. ഇത് വിശ്വസിക്കാൻ ഇപ്പോഴത്തേ സാഹചര്യത്തിൽ ബുദ്ധിമുട്ടാണേലും വിശ്വസിച്ചേ പറ്റൂ. റിയൽ എസ്റ്റേറ്റ് ബൂമിനായി ഇന്ത്യ ഇപ്പോൾ ശരിക്കും തയ്യാറെടുക്കുകയാണ്‌. ഏറ്റവും വലിയ കുതിച്ചു ചാട്ടം വരുന്നത് മണ്ണിനേ പൊന്നുകൊണ്ട് സാമ്യപ്പെടുത്തുന്ന കേരളത്തിൽ ആയിരിക്കും.നോട്ട് അസാധുവാക്കലിനു പിന്നാലെ തകർന്നടിഞ്ഞ റിയൽ എസ്റ്റേറ്റ് മേഖലയിൽ രണ്ടു മാസത്തിനുശേഷം ഉണർവുണ്ടാകും. 2017 ഫെബ്രുവരിയോടെ രാജ്യത്തെ റിയൽ എസ്റ്റേറ്റ് രംഗം കരുത്താർജിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദർ നൽകുന്ന സൂചന. വ്യക്തമായ സൂചനകളാണ്‌ ഇതുമായി ബന്ധപ്പെട്ട് ബാങ്കിങ്ങ് മേഖലയിൽനിന്ന് പുറത്തുവരുന്നത്. സാമ്പത്തിക മേഖല അതിശക്തമാവുന്നു. ബാങ്കിങ്ങ് മേഖല കരുത്തുറ്റതാകുന്നു.

Real estate boom എന്നത് കഴിഞ്ഞ ആഴ്ച്ച നടന്ന റിസർവ്വ് ബാങ്കിന്റെ ധന അവലോകന യോഗത്തിൽ സജീവമായ ചർച്ചക്ക് വന്നിരുന്നു. ഭൂമിയുടെ മാർകറ്റും വിലകളും ജനങ്ങളുടെ കൈമാറ്റ ശേഷയും അതി ശക്തമായി തിരിച്ചുവരുമെന്നാണ്‌ റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. ഈ വിലയിരുത്തൽ ആർക്കും തള്ളാൻ പെട്ടെന്ന് കഴിയില്ല. കാരണം മാസങ്ങൾക്കപ്പുറമുള്ള ധനകാര്യ ഓപ്പറേഷനുകളും പ്ലാനുകളും പദ്ധതികളും തയ്യാറാക്കുന്ന രഹസ്യങ്ങളുടെ കലവറയാണ്‌ റിസർവ്വ് ബാങ്ക്. ചിലപ്പോൾ കേന്ദ്ര സർക്കാർ പോലും ആ രഹസ്യങ്ങൾ അറിയണമെന്നില്ല.

റിയൽ എസ്റ്റേറ്റ് ബൂം വരാൻ ശക്തമായ കാരണങ്ങൾ

രാജ്യത്ത് നോട്ടുകൾ റദ്ദാക്കിയ ശേഷം അവസാന കണക്കുകൾ പ്രകാരം 7ലക്ഷം കോടി രുപയുടെ നിക്ഷേപം ബാങ്കിലെത്തി. ഡിസംബർ 30 ആകുമ്പോൾ ഇത് 11 മുതൽ 15 ലക്ഷം കോടി രൂപവരെ ആയി ഉയരും. ഇങ്ങനെ വന്നാൽ കുമിഞ്ഞു കൂടുന്ന പണം ബാങ്കുകൾക്കും ബാധ്യതയാണ്. പണം കുന്നു കൂടി കിടക്കുന്നത് ഒരു ബാങ്കിങ്ങ് സിസ്റ്റവും അംഗീകരിക്കില്ല. പണം പൂഴ്ത്തിവയ്ച്ചാൽ രാജ്യത്തിന്റെ അത്രയും സാമ്പത്തിക ഉർജ്ജമാണ്‌ നീർജീവമായി ചത്തു കിടക്കുന്നത്. അത് ഒഴിവാക്കാൻ ബാങ്കുകൾ പണം മാർകറ്റിലേക്ക് പമ്പ് ചെയ്യും. ഇതോടെ വായ്പകളുമായി രംഗത്തിറങ്ങാൻ ബാങ്കുകൾ നിർബന്ധിതരാകും. ഉപാധികളോടെയുള്ള കുറഞ്ഞ പലിശയിലായിരിക്കും വായ്പകൾ നൽകുക. റിയൽ എസ്റ്റേറ്റ് രംഗം ഇതോടെ കരുത്താർജിക്കും. ഭവന, വാഹന, കാർഷിക വായ്പകളായിരിക്കും ബാങ്കുകൾ ഉപഭോക്താക്കൾക്ക് പലിശ നിരക്ക് കുറയുന്നത് സാധാരണക്കാർക്കും ഗുണം ചെയ്യും. അവരുടെ ക്രയ വിക്രയ ശേഷി കൂടുകയും സാമ്പത്തിക ഉപയോഗം വർദ്ധിക്കുകയും ചെയ്യും.രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത റിയൻ എസ്റ്റേറ്റ് മുന്നേറ്റവും നിർമ്മാന മേഖലയിലേ ബൂമും ആണ്‌ വരുന്നത്.

സാധാരണക്കാരേ ആകർഷിക്കുന്ന പലിശ നിരക്ക്

നിലവിൽ 17 % വരെ വ്യക്തിഗത ലോണുകൾക്കും 9-12% വരെ ഭവന വായ്പകൾക്കും ഒക്കെയുണ്ട്.ഇതെല്ലാം പഴയ കാലമാകും. ലോകത്ത് വികസിത രാജ്യങ്ങളിൽ 2% മുതലാണ്‌ വസ്തുവാങ്ങാനും വീടിനും ഉള്ള ലോണുകൾക്ക് പലിശ. ജപ്പാനിൽ പൂജ്യം ശതമാനമാണ്‌. ബ്രിട്ടനിലും, ഓസ്ട്രേലിയയിലും, യൂറോപ്യൻ രാജ്യത്തുമൊക്കെ വെറും 3% മുതലാണ്‌ ലോൺ പലിശ. ലോകത്ത് പലയിടത്തും കാർഷിക വായ്പകൾക്ക് പലിശയില്ല. പണം വെറുതേ നല്കി കൃഷി ചെയ്യിപ്പിച്ച് രാജ്യം ഭക്ഷ്യ വസ്തുക്കൾ നേടുകയാണ്‌. നിലവിൽ ഈ രാജ്യങ്ങളേക്കാളൊക്കെ സാമ്പത്തികമായി ശക്തമാണ്‌ ഇന്ത്യൻ സമ്പദ് രംഗം. മാത്രമല്ല ബാങ്കുകളിൽ നിക്ഷേപം മല പോലെ കുമിയുന്നു. പലിശ നിരക്ക് കുത്തനേ കുറച്ച് ആഗോള നിലവാരത്തിലേക്ക് പോലും ഇന്ത്യ കൊണ്ടുവന്നാൽ സ്ഥിതിഗതികൾ മാറും. വസ്തുവാങ്ങാൻ ലോൺ കൊടുക്കലാണ്‌ ലോകത്തേ വികസിത രാജ്യങ്ങളുടെ 80% ഇടപാടുകളും. ഇന്ത്യ ആ മേഖലയിലേക്ക് വരും. റിയൽ നിർമ്മാണ മേഖലയിലേക്ക് 15 ലക്ഷം കോടി രൂപ ഇന്ത്യ 2017 ഫിബ്രവരി മുതൽ പമ്പ് ചെയ്യാൻ തുടങ്ങിയാൽ എന്താകും രാജ്യത്തേ റിയൽ ബൂം എന്ന് ഒന്ന് ആലോചിച്ച് നോക്കുക.

നിക്ഷേപം കൊണ്ടുവരുന്നത് ബാങ്കുകൾ നിരുൽസാഹപ്പെടുത്തും

ജനങ്ങൾ കുടുതൽ നിക്ഷേപവുമായി വരുന്നത് ബാങ്കുകൾ നുൽസാഹപ്പെടുത്തും. ഇപ്പോൾ നിക്ഷേപങ്ങൾക്ക് നല്കുന്ന 7 – 9% പലിശ വെറും 3-4%ത്തിലേക്ക് കുറയും. പിന്നെ ആര്‌ നിക്ഷേപിക്കനെത്തും? അപ്പോൾ ജനങ്ങൾ കൈയ്യിലുള്ള പണം മാർകറ്റിൽ തന്നെ ചിലവഴിക്കുകയോ ഭൂമിയിൽ നിക്ഷേപിക്കുകയോ ചെയ്യും.ബാങ്കുകൾ കുറഞ്ഞ പലിശക്ക് ലോൺ നല്കുന്നതോടെ രാജ്യത്തേ ഇടത്തരും താഴ്ന്ന വരുമാനക്കാരും
ഭൂമി വീട് എന്ന സ്വപ്നത്ത്നായി പാഞ്ഞ് നടക്കും

പ്രവാസികളുടെ നിക്ഷേപം

പ്രവാസികൾ രാജ്യത്തേക്ക് പണം ഒഴുക്കും. കാരണം രാജ്യത്തേ അവസ്ഥ മോശമായതിനാൽ പലരും ഇപ്പോൾ ജോലി ചെയുന്നിടത്ത് തന്നെ വിദേശത്ത് പണം നിക്ഷേപിക്കുകാണ്‌. ഇന്ത്യൻ ബാങ്കിൽ എൻ.ആർ.ഐ നിക്ഷേപങ്ങൾക്ക് വെറും 3-4% പലിശയേ ഉള്ളു. അനുകൂല സാഹചര്യം വന്നാൽ ഏവും ശക്തമായ സാമ്പത്തിക സ്രോതസായ പ്രവാസികൾ പഴയതുപോലെ റിയൽ മേഖലയിലേക്ക് വരും.ബാങ്കുകൾ വായ്പകൾ കൂടുതലായി നൽകി തുടങ്ങുന്നതോടെ വിദേശ നിക്ഷേപങ്ങളും രാജ്യത്തേക്കെത്തും. പ്രവാസികളും വിദേശികളും റിയൽ എസ്റ്റേറ്റ് രംഗത്ത്പണം മുടക്കാനും സാധ്യതയുണ്ട്. ഡിസംബർ ആദ്യ വാരം നടക്കുന്ന റിസർബാങ്ക് ധന അവലോകന യോഗത്തിൽ പലിശ നിരക്ക് കുറക്കുന്നതിന്‍റെ സൂചനകൾ ഉണ്ടാകുമെന്നാണ് സൂചന.

ഇനി നോട്ടായും നിക്ഷേപമായും ആരും ധനം സൂക്ഷിക്കില്ല

നികുതി അടക്കുന്നവർ കൂടിവരുന്നു,.. അല്ല നികുതി ഓടിച്ചിട്ട് അടപ്പിക്കുന്നു എന്നതാവും ശരി. എല്ലാവരേയും പിടികുടുന്നു. ഇത് ഭാവിയിൽ ആർ
ക്കും രക്ഷയില്ലാത്ത സ്ഥിതി വരും. അതിനാൽ മേലിൽ പണം ഇനി ആരും നിക്ഷേപമായോ, കൈയ്യിലോ സൂക്ഷിക്കില്ല. പണം സൂക്ഷിക്കാനല്ല, അത് ചിലവാക്കാനാണ്‌. പണം പെട്ടിയിൽ പൂട്ടിവയ്ച്ചാൽ സഞ്ചരിക്കേണ്ട ധന ഊർജ്ജമാണ്‌ പെട്ടിയിൽ അടക്കം ചെയ്തിരിക്കുന്നത്. ഇപ്പോൾ പലർക്കും പണി കിട്ടി. ഇനി ആരും പണം സൂക്ഷിക്കാൻ മടിക്കും. അങ്ങിനെ വരുമ്പോൾ ഭൂമി വാങ്ങുകയല്ലാതെ മറ്റ് വഴികൾ പലർകും മുമ്പിൽ ഇല്ല.

സ്വർണ്ണ നിക്ഷേപം പിടികൂടും

അധിക പണം സ്വർണ്ണത്തിൽ നിക്ഷേപിച്ചാൽ ഭാവിയിൽ പിടി വീഴും. സ്വർണ ബോണ്ടുകൾ വഴി സ്വർണ്ണം സറണ്ടർ ചെയ്യാൻ കേന്ദ്രം പദ്ധതി കൊണ്ടുവരാൻ ആലോചിക്കുന്നു. നികുതി അടക്കാത്ത ധനമാണ്‌ സ്വർണ്ണം. സർക്കാർ എല്ലാവരോടും അതിന്റെ അളവും കണക്കും ചോദിക്കും. സ്വർണ്ണം സർക്കാരിൽ നിക്ഷേപിച്ച് സർട്ടിഫികറ്റ് വാങ്ങാൻ ആവശ്യപ്പെടും. കൈവശം സൂക്ഷിക്കാവു
വുന്ന ആഭഭരണത്തിന്റെ പരിധി വരും. അതിനാൽ കള്ളപണം സ്വർണ്ണത്തിൽ നിക്ഷേപിച്ച് തടി തപ്പുന്നവർ വെറും താല്കാലിക രക്ഷപെടൽ മാത്രമാണ്‌. പണി വരുന്നുണ്ട്. അപ്പോഴും ഭൂമിയിൽ പണം നിക്ഷേപിക്കലാണ്‌ ഏക പോം വഴി.പണം കൊടുത്ത് മുദ്രപത്ര നികുതിയും അടച്ചാൽ സമാധാനമായി ഭൂമി കൈയ്യിൽ വയ്ക്കാം. അതിലേ വരുമാനവും, കൂടാതെ ഒരിക്കലും നശിക്കാത്ത നിക്ഷേപവുമായി അത് മാറും.കേരളത്തിന്‌ സുവർണ്ണ കാലമാണ്‌ വരുന്നത്. ഭൂമിയുള്ളവർക്ക് 2017 ഒരു ഭാ
ഗ്യവർഷമായി മാറും