നോട്ട് ക്ഷാമം : എ.ടി.എം.കാർഡ് സ്വൈപ് മെഷീനുകൾക്ക് ഡിമാൻഡ് കൂടുന്നു

bl05_new_sbi_swipe__675317g

നോട്ട് പിൻവലിക്കലിനെ തുടർന്ന് രാജ്യത്ത് എ.ടി.എം. സ്വൈപ് മെഷീൻ അഥവാ പി.ഒ .എസ് മെഷീനുകൾക് ആവശ്യക്കാർ ഏറുന്നു . ചില്ലറ  ക്ഷാമം കാരണം ജനം എ.ടി.എം.കാർഡ് സ്വീകരിക്കുന്ന കടകൾ തേടിപ്പോകുന്ന സാഹചര്യത്താൽ ആണിത് .അപ്രതീക്ഷിതമായി ആവശ്യക്കാർ കൂടിയതോടെ പി.ഒ .എസ് മെഷീനുകൾക് ക്ഷാമമായി .

പോയിന്റ് ഓഫ് സെയിൽ എന്നാണ് ഈ മെഷീന്റെ യഥാർത്ഥ പേര് .വൻകിട ഹോട്ടലുകൾ  ,പെട്രോൾ പമ്പുകൾ ,തീയേറ്ററുകൾ ഇവിടെയൊക്കെ ആയിരുന്നു ഇത്തരം മെഷീനുകൾക് ആവശ്യക്കാർ ഉണ്ടായിരുന്നുള്ളു .എന്നാൽ ഇന്ന് കഥ മാറി പി.ഒ .എസ് മെഷീനുകൾക്ക് വേണ്ടി ചെറുകിട കച്ചവടക്കാർ പോലും ബാങ്കിനു മുന്നിൽ ക്യു ആണ് .
അഞ്ചു വർഷം കൊണ്ട് 10,000 മെഷീനുകളാണ് SBI നൽകിയിരുന്നത് എന്നാൽ രണ്ടാഴ്ച കൊണ്ട് അത്ര തന്നെ അപേക്ഷകളാണ് SBI ൽ വന്നിരിക്കുന്നത് .ഒരു ദിവസം ശരാശരി 100  അപേക്ഷകളാണ്  ഫെഡറൽ ബാങ്കിൽ വന്നിരുന്നത് എന്നാൽ ഇന്നത് 150 ആയി ഉയർന്നു .

ആവശ്യത്തിനനുസരിച്ച് ഇത്തരം മെഷീനുകൾ നൽകാനാകില്ല എന്നതാണ് ബാങ്കുകൾ നേരിടുന്ന ബുദ്ധിമുട്ട് .കാരണം എന്തെന്നാൽ ഇത്തരം മെഷീനുകൾ ഉണ്ടാക്കുന്ന കമ്പനികൾ കൂടുതൽ മെഷീനുകൾ എത്തിച്ചാലേ ആവശ്യകാർക്ക്  നൽകാനാകൂ .

POS മെഷീനുകളുടെ ഡിമാൻഡ് നിങ്ങൾക് ഊഹിക്കാൻ പറ്റാത്ത മേഖലകളിൽ വരെ എത്തി .. രസകരമായ ഈ വീഡിയോ കാണൂ